ബീമാബീവിക്ക് കരുതലായി സര്‍ക്കാര്‍
1485781
Tuesday, December 10, 2024 5:58 AM IST
തിരുവനന്തപുരം: ഭര്‍ത്താവും മക്കളും ഏറെക്കാലം മുന്‍പ് മരിച്ചുപോയി ഒറ്റപ്പെട്ട ബീമാപള്ളി വാറുവിളാകം സ്വദേശിനി 68കാരി ബീമാബീവിക്ക് താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്.
നിത്യവൃത്തിക്കുപോലും ഏറെ കഷ്ടപ്പെടുന്ന ബീമാബീവിക്ക് നീലക്കാര്ഡായിരുന്നു ഉണ്ടായിരുന്നത്. തരംമാറ്റത്തിനുള്ള അപേക്ഷയുമായി തിരുവനനന്തപുരം താലൂക്ക് അദാലത്തിലെത്തിയ ബീമാബീവിക്ക് മന്ത്രി ജി.ആര്. അനില്‍ ആശ്വാസകരമാകുന്ന ഇടപെടല്‍ നടത്തുകയായിരുന്നു.
അദാലത്തിലെത്തിയ ബീമാബീവിയുടെ അപേക്ഷ പരിഗണിച്ച മന്ത്രി അപ്പോള്‍തന്നെ മഞ്ഞകാര്‍ഡ് നല്‍കുന്നതിന് അനുമതി നല്കി. അദാലത്തില്‍ തന്നെ കാര്‍ഡ് കൈമാറുകയും ചെയ്തു.
സൗത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് ബീമാബീവിയുടെ കാര്‍ഡ് ഉള്‍പ്പെടുന്നത്. അല്ലലില്ലാതെ കഴിയുന്നതിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ബീമാബീവി ഇപ്പോള്‍.