തൊഴിലുറപ്പ് തൊഴിലാളിക്കു പാന്പുകടിയേറ്റു
1485651
Monday, December 9, 2024 7:04 AM IST
വെഞ്ഞാറമൂട്: തൊഴുലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പുല്ലമ്പാറ പഞ്ചായത്തിൽ കുറ്റിമൂട് വാർഡിൽ കിണറ്റുമുക്കിൽ ജോലി ചെയ്യുകയായിരുന്ന വാസന്തി(54)ക്കാണു പാമ്പ് കടിയേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്കു ഒരുമണിയോടെയായിരുന്നു സംഭ വം. പാമ്പ് കടിയേറ്റതിനെത്തുടർന്ന് തളർന്നു വീണ വാസന്തിയെ മറ്റ് തൊഴിലാളികൾ വലിയകുന്ന് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.