കരിക്കാമന്‍കോട് ഉപതെരഞ്ഞെടുപ്പ് നാളെ
1485650
Monday, December 9, 2024 7:04 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ രാവിലെ ഏഴ് മുതല്‍ നടക്കും. വൈകു ന്നേരം ആറു വരെ നടക്കുന്ന വോട്ടെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിനായി എട്ടു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്,
ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പു തീയതിക്ക് ആറുമാസകാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒരു രേഖ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം.
സമ്മതിദായകരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. 2024 നവംബര്‍ 13, 20 തീയതികളില്‍ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ വിര ലിലെ മഷി പൂര്‍ണമായും മായാത്ത സാഹചര്യത്തിലാണിത്.