സാമൂഹിക വിരുദ്ധർ വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി
1485167
Saturday, December 7, 2024 6:43 AM IST
നെടുമങ്ങാട്: കരകുളം മുല്ലശേരി കരുപ്പൂക്കോണം ഏലായിൽ ചില സാമൂഹ്യ വിരുദ്ധരുടെ നേതൃത്വത്തിൽ കുലവാഴകൾ വെട്ടിനശപ്പിച്ചതായി പരാതി. കഴിവിള വീട്ടിൽ മോഹനന്റെ ഇരുപതോളം വരുന്ന കുലച്ച ഏത്തവാഴകളാണ് വെട്ടിനശിപ്പിക്കുകയും കുലകൾ മോഷ്ടിക്കുകയും ചെയ്തത്. മുല്ലശേരി തോപ്പ് നിവാസികളായ രണ്ട് പേരുടെ നേതൃത്വത്തിലാണ് വാഴകൾ വെട്ടിനശിപ്പിച്ചതെന്ന് ഉടമ പറയുന്നു. കഴിഞ്ഞ മാസവും സമാന സംഭവം ഉണ്ടായതായും ഉടമ ആരോപിക്കുന്നു.