കാപ്പ നിയമപ്രകാരം ഒരാൾ അറസ്റ്റിൽ
1485165
Saturday, December 7, 2024 6:43 AM IST
നെടുമങ്ങാട് : ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കൽ, കൂലിതല്ല്, പിടിച്ചുപറി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസിലെ പ്രതിയായ നെടുമങ്ങാട് കരിപ്പൂര് വാണ്ട കുന്നും മുകൾ വീടിൽ ശ്രീജിത്ത് (26) കാപ്പ നിയമ പ്രകാരം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
2021 ഡിസംബറിൽ കരിപ്പൂർ സ്വദേശിയായ രാജേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും , 2021-ൽ കരിപ്പൂര് കണ്ണാറങ്കോട് സ്വദേശിയായ വിഷ്ണുവിനെ കമ്പി കൊണ്ട് തലയിൽ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,
2022-ൽ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന മൂത്താംകോണം സ്വദേശിയായ രാജ എന്നയാളിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2024-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും വാണ്ട കുന്നുമ്മുകൾ സ്വദേശിയായ ശശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ശ്രീജിത്ത്.
നെടുമങ്ങാട് കോടതി പ്രതിക്ക് നല്ലനടപ്പിന് ജാമ്യം പുറപ്പെടുവിച്ചിരുന്നതും ഉത്തരവ് നിലനിൽക്കെ കുറ്റകൃത്യങ്ങൾ തുടങ്ങിയതിലേക്കാണ് കാപ്പ നിയമപ്രകാരം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.