റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
1485164
Saturday, December 7, 2024 6:43 AM IST
പേരൂര്‍ക്കട: തൊഴുവന്‍കോട്-മേലത്തുമേലെ റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പ്രദേശവാസികളുടെ പരാതി. മേലത്തുമേലെ ജംഗ്ഷനില്‍ നിന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്ഥിതിചെയ്യുന്ന ഭാഗം മുതല്‍ അരകിലോമീറ്ററോളം പിന്നിട് തൊഴുവന്കോട്ടേക്ക് പോകുന്ന ഭാഗത്താണ് മാലിന്യനിക്ഷേപം.
പ്രദേശത്ത് രാത്രി സമയങ്ങളിലാണ് മാലിന്യ നിക്ഷേപം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. മാലിന്യ നിക്ഷേപം നടക്കുന്ന സ്ഥലത്ത് തെരുവുവിളക്കുകൾ ഇല്ലെന്നും ഇതിനാലാണ് മാലിന്യ നിക്ഷേപം വ്യാപകമാകുന്നതെന്നും നാട്ടുകാർ പറയുന്നു.
റോഡിനു സമീപത്തെ സ്വകാര്യവ്യക്തികളുടെ ഭൂമി സ്ഥിതിചെയ്യുന്ന ഭാഗത്ത് കാടുകയറിയ നിലയിലാണ്. ഇവിടങ്ങളിലാണ് മാലിന്യ നിക്ഷേപം വർധിക്കുന്നത്. മാലിന്യ നിക്ഷേപം വർധിച്ചതോടെ പ്രദേശത്ത് ദുർഗന്ധം വർധിച്ചതായും പരാതിയുണ്ട്.