മിനി ദിശ ഹയര്‍സ്റ്റഡീസ് എക്സ്പോയ്ക്ക് തുടക്കമായി
1485163
Saturday, December 7, 2024 6:43 AM IST
നെയ്യാറ്റിന്‍കര: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിനി ദിശ ഹയര്‍സ്റ്റഡീസ് എക്സ്പോ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ആരംഭിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പിടിഎ പ്രസിഡന്റ് സി. സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പൽ ജി. ദീപ, ഹെഡ് മിസ്ട്രസ് എസ്. ആനി ഹെലന്, സ്റ്റാഫ് സെക്രട്ടറി സാം, വിദ്യാഭ്യാസ ജില്ലാ കൺവീനർ രാധികാ ഉണ്ണികൃഷ്ണൻ, മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം, ജില്ലാ കോ- ഓഡിനേറ്റർ പി.ഹരി, പ്രോഗ്രാം കൺവീനർ എസ്.എസ് അഭിലാഷ്, ഭാരവാഹികളായ ഹരി, ജസ്റ്റിന്, പ്രതീക്ഷ, രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
പോസ്റ്റല്‍ വകുപ്പ്, ഐഎച്ച്എംസിടി, ഐഎച്ച്ആര്‍ഡി, റൂട്രോണിക്സ്, ഗവ. നഴ്സിംഗ് കോളജ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെല്‍ട്രോണ്‍, കെ-ഡാറ്റ് മുതലായവയുടേതടക്കം വിവിധ സ്റ്റാളുകൾ മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. ഉപരിപഠനം, തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട വ്യത്യസ്ത സെമിനാറുകളും ഈ ദ്വിദിന എക്സ്പോയില്‍ നടക്കുന്നു.