സ്കൂൾ വാർഷികവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
1485162
Saturday, December 7, 2024 6:43 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും ക്രിസ്മസ് ആഘോഷവും സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐയുടെ അധ്യക്ഷതയിൽ നടന്നു.
സ്കൂൾ പ്രിൻസിപ്പൽ റവ. ജിമ്മി മൂലയിൽ സിഎംഐ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം പിന്നണി ഗായകൻ ഡോ.കെ.എസ്. ഹരിശങ്കർ നിർവഹിച്ചു. രാഷ്ട്രീയ നിരീക്ഷകനും തിരുവല്ല മാർത്തോമാ കോളജ് റിട്ട. പ്രഫസർ ഡോ.മോഹൻ വർഗീസ് ക്രിസ്മസ് സന്ദേശം നൽകി.
വിവിധ ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്രിൻസിപ്പൽമാരായ റവ. ഡോ.മാത്യു തെങ്ങുംപള്ളി സിഎംഐ, റവ. തോമസ് ചെന്നാട്ടുശേരി സിഎംഐ, വൈസ് പ്രിൻസിപ്പൽ റവ. റോബിൻ പതിനാറിൽചിറ സിഎംഐ എന്നിവർ സന്നിഹിതരായിരുന്നു.
2024- 25 അദ്ധ്യയന വർഷത്തെ പാഠ്യ-പാഠ്യേതര വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനവിതരണം വിശിഷ്ടാതിഥികൾ നിർവഹിച്ചു. കണ്‍വീനർമാരായ പി. സിന്ധു, കെ.എൽ.ഡിവിൻ, നെബി കെ.ടോമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.