നഴ്സായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1484964
Friday, December 6, 2024 10:32 PM IST
പാലോട്: നഴ്സായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെന്നൂർ ഇടവം കൊന്നമൂട് കാണി സെറ്റിൽമെന്റ് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണുകയുടെ മകൾ ഇന്ദിജ(25)യെയാണ് ഇന്നലെ ഭർത്താവായ അഭിജിത്തിന്റെ നന്ദിയോട് ഇളവട്ടത്തുള്ള വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
നാലു മാസങ്ങൾക്കു മുമ്പ് ഇന്ദുജ, അഭിജിത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഇതു സംബന്ധിച്ച് ഇന്ദിജയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം ഇരുവരും അഭിജിത്തിന്റെ കുടുംബത്തോടൊപ്പം ഇളവട്ടത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ഇന്ദിജ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് . മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അഭിജിത്തും മാതാവുമാണ് മരണത്തിന് പിന്നിൽ എന്നും കാട്ടി ഇന്ദിജ യുടെ പിതാവ് പോലീസിൽ പരാതി നൽകി. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് ആർ ഡി ഓയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മാർട്ടം നടക്കും.