എഐവൈഫ് നൈറ്റ് മാർച്ച്
1484935
Friday, December 6, 2024 6:58 AM IST
നെടുമങ്ങാട്: വയനാട് ദുരന്തനിവാരണത്തിനാവശ്യമായ കേന്ദ്ര സഹായം ഉടൻ നൽകുക, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. അദാനിയെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക, അദാനിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യമുയർത്തി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി ആര്യനാട് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ ഉദ്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം പ്രസിഡന്റ് ആഷിക് ബി. സജീവ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സന്ദീപ് സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അജേഷ് അരുവിക്കര, രാഹുൽ ആര്യനാട്, റിജാസ് എന്നിവർ പ്രസംഗിച്ചു.