ഗ്രാമസാംസ്കാരികോത്സവം
1484934
Friday, December 6, 2024 6:58 AM IST
വെള്ളറട: ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ എട്ടാമത് വാര്‍ഷികമായ ഗ്രാമസാംസ്കാരികോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനവും അനുമോദന സദസും മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലയില്‍ പഞ്ചായത്തംഗം വി. ബിന്ദുബാല അധ്യക്ഷത വഹിച്ചു. ഡോ. ബിജുബാലകൃഷ്ണന്‍ സാംസ്കാരിക പ്രഭാഷണവും ഗ്രാമശബ്ദം ചെയര്മാന് റോബിന് പ്ലാവിള സമാപന സന്ദേശവും നല്കി.
ഗ്രാമശബ്ദം ട്രഷറര്‍ രാജന്ജി മാസ്റ്റര്‍, മലയാളനാടകകൃത്ത് ശ്രീകണ്ഠന് നായര്‍, കൊല്ലയില്‍ ശിവരാമന്, മാധ്യമ പ്രവര്ത്തകന് കുന്നത്തുകാല്‍ ശ്രീകണ്ഠന്, ശ്രീകുമാരന്‍നായര്‍, ടി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു.
നാളെ രാവിലെ 10 ന് വെള്ളറടയില്‍ വാര്‍ഷിക ജനല്ബോഡിയും 2005-2007 വര്‍ഷത്തേ ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.