ജവഹർ ബാൽമഞ്ച് ഏകദിന നേതൃത്വ ശില്പശാല
1484933
Friday, December 6, 2024 6:58 AM IST
തിരുവനന്തപുരം: ജവഹർ ബാൽമഞ്ച് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന നേതൃത്വ ശില്പശാല എഐസിസി സെക്രട്ടറി വി.കെ. അറിവഴഗൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ അധ്യക്ഷനായി. ദേശീയ ചെയർമാൻ ഡോ.ജി.വി. ഹരി മുഖ്യപ്രഭാഷണം നടത്തി.
എഐസിസി സെക്രട്ടറി കൃഷ്ണ അള്ളാവരു, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ചെറിയാൻ ഫിലിപ്പ്, ജവഹർ ബാൽമഞ്ച് കേരള ദേശീയ കോ-ഓർഡിനേറ്റർ ഫെൻ റസൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. പി.ആർ. ജോയ് സ്വാഗതവും ജില്ലാ ചെയർമാൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡോ.ജി.വി. ഹരി, ആനന്ദ് കണ്ണശ, ഹസൻ അമൻ, ഫെൻ റസൽ തുടങ്ങിയവർ പ്രസംഗിച്ചു. ജവഹർ ബാൽമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ പി ഷമീർ സ്വാഗതവും ജവഹർ ബാൽമഞ്ച് ലിഷ ദീപക് നന്ദിയും പറഞ്ഞു.