രാപ്പകൽ സത്യഗ്രഹസമരം: മേഖലാതല കാമ്പയിൻ നടത്തി
1484932
Friday, December 6, 2024 6:58 AM IST
നെടുമങ്ങാട്: പെൻഷൻ സംരക്ഷണത്തിനായി അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ 10,11 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരത്തിന്റെ നെടുമങ്ങാട് മേഖലാ തല കാമ്പയിന്റെ ഉദ്ഘാടനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മധു നിർവഹിച്ചു. ആർ.എസ്. സജീവ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.എൽ. ലിജു, ജെ. രമേഷ് ബാബു, മേഖലാ പ്രസിഡന്റ് എച്ച്.എൻ. ബ്രൂസ് ഖാൻ, മേഖലാ സെക്രട്ടറി എം. അച്ചു, മേഖലാ വൈസ് പ്രസിഡന്റുമാരായ എസ്. ഉമേഷ്്, എസ്.ആർ. ആര്യ,
ജോയിന്റ് സെക്രട്ടറിമാരായ എം. ഷജീല, ജെ.കെ. ഷിബു, ട്രഷറർ എസ്. ദേവി, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് നദീറാബീവി, സെക്രട്ടറി എസ്. ദേവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.