നെല്ലിയോട് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ കൊടിയേറി
1484928
Friday, December 6, 2024 6:54 AM IST
തിരുവനന്തപുരം: നെല്ലിയോട് ഇടവക അമലോത്ഭവ മാതാദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. വിജില്‍ ജോര്‍ജ് കൊടിയേറ്റ് കര്‍മങ്ങള്‍ക്കു നേതൃത്വം നല്കി.
കൊടിയേറ്റു ദിവ്യബലിക്ക് ഫാ. വര്‍ഗീസ് ജോസഫ് മുഖ്യകാര്‍മികത്വം വഹിച്ചു. ജീവിതം പ്രത്യാശയുടെ തീര്‍ഥാടനം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. മരിയ ജെബിന് വചന സന്ദേശം നല്കി. കൊടിയേറ്റ് ദിവ്യബലിയില്‍ ഇടവകയിലെ ആറു കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ കോവളം ഫെറോനയിലെ ഇടവകയാണ് നെല്ലിയോട്. കഴിഞ്ഞ നാലിന് ആരംഭിച്ച തിരുനാള്‍ എട്ടിനു സമാപിക്കും. ഞായര്‍ രാവിലെ 10ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ സമാപിക്കും.