പന്തംകൊളുത്തി പ്രകടനം നടത്തി
1484925
Friday, December 6, 2024 6:54 AM IST
നെടുമങ്ങാട്: വയനാട് ദുരന്തബാധിതർക്ക് കേന്ദ്രസഹായം ലഭ്യമാകാത്തത്തിൽ പ്രതിഷേധിച്ച് സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനവും യോഗവും ഏരിയ കമ്മിറ്റി അംഗം എസ്.എസ്. ബിജു ഉദ് ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം ബി സതീശൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ ആർ രഞ്ജിത് കൃഷ്ണ സംസാരിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. രാജേന്ദ്രൻ, എസ്.ആർ. രതീഷ്, ആർ. വി. ബിജു, ആർ. സിന്ധുക്കുട്ടൻ, എസ്. കബീർ, എം. ശശികുമാർ, കെ.എസ്. ഉദയകുമാർ, വി. അനിൽ കുമാർ, കൗൺസിലർ എം.പി. സജിത എന്നിവർ നേതൃത്വം നൽകി.