കമുകിൻകോട് തിരുനാൾ: മുന്നൊരുക്ക യോഗം ചേര്‍ന്നു
1484924
Friday, December 6, 2024 6:54 AM IST
നെയ്യാറ്റിന്‍കര: തെക്കിന്റെ കൊച്ചു പാദുവ എന്നു പ്രസിദ്ധമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് തീർഥാടന ദേവാലയത്തിലെ തിരുനാളിന് 2025 ഫെബ്രുവരി 18ന് കൊടിയേറും.
13 ദിവസത്തെ തിരുനാളാ ഘോഷങ്ങളിൽ പങ്കുകൊള്ളാൻ എത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
കെ. ആൻസലൻ എംഎല്‍എ യുടെ അധ്യക്ഷതയിൽ കമുകിൻകോട് പള്ളിയിൽ നടന്ന യോഗത്തില്‍ അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, നെയ്യാറ്റിൻകര ഡി വൈഎസ്പി എസ്. ഷാജി, ഡെപ്യൂട്ടി തഹസീൽദാർ ആൽബി ജോർജ്, ഫൊറോന വികാരി ഡോ. രാജാദാസ്, സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. ശ്രീകുമാർ, ഇടവക വികാരി ഫാ. സജി തോമസ്, ഇടവക കൗൺസിൽ വൈസ് പ്രസിഡന്റ് അനിൽ ജോസ്, സെക്രട്ടറി എസ്.എസ്. മനു എന്നിവര്‍ സംബന്ധിച്ചു.
കെഎസ്ഇബി, ഇറിഗേഷൻ, പിഡബ്ള്യൂഡി ട്രാൻസ് പോർട്ട്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എക്സൈസ്, ഫയർഫോഴ്സ്, തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.