വ​ലി​യ​തു​റ: തീ​ര​ദേ​ശ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യും 24 മ​ണി​ക്കൂർ സേ​വ​ന​വും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് ആ​റാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ആ​വ​ശ്യ​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം, നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള കി​ട​ക്ക​ക​ളു​ടെ എ​ണ്ണം, കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഡി​എംഒയു​ടെ റിപ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്ക​ണം. കോ​വി​ഡി​നുമു​മ്പു കി​ട​ത്തി ചി​കി​ത്സ​യും 24 മ​ണി​ക്കൂ​ർ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്ന ആ​ശു​പ​ത്രി​യാ​യി​രു​ന്നു വ​ലി​യ​തു​റ തീ​ര​ദേ​ശ ആ​ശു​പ​ത്രി​യെ ന്നു ഡി​എം​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​പ്പോ​ൾ ആറു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ മൂന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം കൂ​ടി ല​ഭി​ക്ക​ണം. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യ​വും ചോ​ർ​ച്ച​യും പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് 2023 ഒ​ക്ടോ​ബ​ർ 25നു പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു ഡോ​ക്ട​റെ​യും ഒ​രു പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യും നി​യ​മി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി​യെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. വ​ലി​യ​തു​റ സ്വ​ദേ​ശി ജെ​റോം മി​രാ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.