നിഡ്സിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം
1484922
Friday, December 6, 2024 6:54 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടി നിഡ്സ് ഡയറക്ടർഫാ. രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
ലൈവിലിഹുഡ് അസിസ്റ്റന്റ് മാനേജർ സി.സി. ബിജു, കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, നിഡ്സ് പ്രോജക്ട് ഓഫീസർ മൈക്കിൾ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബിജു ആന്റണി, നഴ്സറി കോ-ഓർഡിനേറ്റർ ലളിത, ഷൈനി ടീച്ചർ, അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, വിദ്യാർഥി പ്രതിനിധി പി.ടി. സൗമ്യ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു.
ആദ്യ ബാച്ചിൽ മികച്ച വിദ്യാർഥിയായി തെരഞ്ഞെടുത്ത പി.ടി. സൗമ്യ ട്രോഫി നൽകി ആദരിച്ചു. വിദ്യാർഥികളായ അജ്മൽ, വിബിൻ, ഷാഹുൽ സ്റ്റീഫൻ എന്നിവരെയും മൊമന്റോ നൽകി ആദരിച്ചു. സി.ബി.ആർ. കോ-ഓർഡിനേറ്റർ ശശികുമാർ, അധ്യാപികമാരായ കുമാരി ദീപ്തി, കുമാരി സോന എന്നിവർ കോഴ്സിനു നേതൃത്വം നൽകുന്നു.