കഞ്ചാവ് കടത്തിയ പ്രതി പിടിയിൽ
1484921
Friday, December 6, 2024 6:45 AM IST
നെടുമങ്ങാട്: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ പ്രതി പിടിയിൽ. കരകുളം കാച്ചാണി ജംഗ് ഷനുസമീപം ഓട്ടോറിക്ഷയിൽ 550 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിനു പേരൂർക്കട അടുപ്പു കൂട്ടാൻപാറ പുതുവൽ പുരയിട ത്തിൽ ജയനെ (49)യാണ് എക് സൈസ് അറസ്റ്റു ചെയ്ത്.
തിരുവനന്തപുരം എക്സൈസ് ഐബി യൂണിറ്റിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവുവിറ്റ വകയിൽ ലഭിച്ച 5,200 രൂപയും ഓട്ടോറിക്ഷയും എക്സൈസ് പിടിച്ചെടുത്തു.