കാട്ടാക്കട പട്ടണവികസനം: 4.74 കോടിയുടെ ഭരണാനുമതി
1484916
Friday, December 6, 2024 6:44 AM IST
കാട്ടാക്കട: കാട്ടാക്കട പട്ടണവികസനത്തിന് 4.74 കോടി ഭരണാനുമതി. കാട്ടാക്കട ജംഗ്ഷൻ നവീകരണത്തിന്റെയും റിംഗ് റോഡ് നിർമാണത്തിന്റെയും മൂന്നാം ഘട്ടത്തിന്റെ ആദ്യഭാഗം നിർമിക്കുന്നതിനാണ് ഭരണാനുമതി.
അഞ്ചുതെങ്ങുംമൂട് മുതൽ പൊന്നറ ശ്രീധരൻ സ്മാരക ടൗൺഹാൾ വരെ പുതിയ റോഡ് നിർമിക്കുന്നതിനായി 4.74 കോടി രൂപയ്ക്കാണ് ഭരണാനുമതിയായത്. 260 മീറ്ററാണ് റോഡിന്റെ ദൈർഘ്യം.സൗജന്യമായി സ്ഥലംവിട്ടുകിട്ടിയ ഭാഗത്ത് എട്ടു മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. ഒരുവശത്ത് തോടും മറുവശത്ത് പാടവുമായതിനാൽ ഇവരുവശത്തും സംരക്ഷണഭിത്തികൾ നിർമ്മിക്കും.
റോഡിന്റെ തുടക്കത്തിൽ 90 മീറ്റർ ദൈർഘ്യത്തിൽ ബോക്സ് കൾവേർട്ടും പണിയും. ഇപ്പോൾ ഭരണാനുമതിയായ മൂന്നാം ഘട്ടത്തിന്റെ നിർമാ ണം ഉടൻ ആരംഭിക്കും. 43.76 കോടി രൂപ ചെലവുവരുന്ന ആദ്യ രണ്ടു ഘട്ടങ്ങൾ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ തുടങ്ങാനാകൂ.
അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കി സാമൂഹികാഘാത പഠനറിപ്പോർട്ട് തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭരണാനുമതിയായ മൂന്നാംഘട്ടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 43.76 കോടി രൂപ ചെലവുവരുന്ന ആദ്യ രണ്ടു ഘട്ടങ്ങൾ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ തുടങ്ങാനാകൂ.
അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കി സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.