യൂത്ത് കോൺഗ്രസ് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിച്ചു
1484915
Friday, December 6, 2024 6:44 AM IST
തിരുവനന്തപുരം: സംബാല്‍ സന്ദര്‍ശിക്കാന്‍ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും വഴിയില്‍ തടഞ്ഞ യുപി പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, സംസ്ഥാന ഭാരവാഹികളായ റമീസ് ഹുസൈന്, വിപിന്‍, ഹിസാന് ഹുസൈന്, ഫൈസല്‍ നന്നാട്ടുകാവ്, ജില്ലാ ഭാരവാഹികളായ രേഷ്മ വട്ടം, ദീനമോള്, അസംബ്ലി പ്രസിഡന്റുമാരായ രഞ്ജിത് അമ്പലമുക്ക്, താഹിര്‍ നെടുമങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.