യൂണിവേഴ്സിറ്റി കോളജ് സിപിഎം ക്രിമിനലുകളുടെ ആസ്ഥാനം: വി.ഡി. സതീശന്
1484914
Friday, December 6, 2024 6:44 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം സ്പോണ്‍സേര്‍ഡ് ക്രിമിനലുകളുടെ ആസ്ഥാനമായി യൂണിവേഴ്സിറ്റി കോളജ് മാറിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ സ്വാധീനക്കുറവുള്ള കാലില്‍ ഷൂവിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ചുകൊണ്ട് ആ കാല് വെട്ടിയെടുക്കുമെന്ന് ഇടിമുറിയില്‍വച്ച് എസ്എസ്ഐ നേതാക്കള്‍ ആക്രോശിച്ചു.
ക്രൂരമായ ആക്രമണമാണ് യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്നത്. എസ്എഫ്ഐക്കാര്‍ക്കു പോലും രക്ഷയില്ലാത്ത ക്രിമിനലുകളാണ് കോളജ് ഭരിക്കുന്നത്. ക്രിമിനലുകളെ ഭയന്നാണ് പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അവിടെ പഠിപ്പിക്കുന്നത്. നടപടി എടുക്കാന്‍ പോലും പേടിയാണ്. പോലീസ് ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.
ഒളിവിലാണെന്നു പറയുന്ന ക്രിമിനലുകള്‍ എല്ലാ ദിവസവും കേളജിലെത്തി പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.