വീടിനുള്ളിൽ മരിച്ച നിലയിൽ
1484696
Thursday, December 5, 2024 10:27 PM IST
പൂവാർ : മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുപുറം പുലവങ്ങൽലക്ഷം വീട് കോളനിയിൽ രാധാകൃഷ്ണൻ (58) ആണ് മരിച്ചത്. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾ പല വിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെവീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൂവാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു . പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസത്തോളം പഴക്കമുള്ളതായും പോലീസ് അറിയിച്ചു. ഇൻ ക്വിസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാജേശ്വരി ഏകമകളാണ്.