അരുവിക്കര ഗവ.സ്കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
1484641
Thursday, December 5, 2024 7:13 AM IST
നെടുമങ്ങാട് : അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കും, കലാ കായിക, ശാസ്ത്ര രംഗങ്ങളിൽ മികവ് പുലർത്തിയവർക്കും, എസ്പിസി, എൻസിസി എന്നിവയിൽ മികവ് തെളിയിച്ചവർക്കും അനുമോദനം നൽകി.
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യാ എസ്. അയ്യർ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സുനിൽ ആർ. അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ.കല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ആർ. ഹരിലാൽ, വാർഡ് അംഗം ഗീതാകുമാരി,
സ്കൂൾ വികസന സമിതി ചെയർമാൻ എസ്. മണികണ്ഠൻ, മദർ പിടിഎ പ്രസിഡന്റ് രജിത്ര, വൈസ് പ്രിൻസിപ്പൽ എൻ.മോളി സീനീയർ അസിസ്റ്റന്റ് ഷീജ, സ്കൂൾ ലീഡർ മാസ്റ്റർ ജയസുര്യ എന്നിവർ പ്രസംഗിച്ചു.