രോഗമില്ലാത്ത ഗ്രാമം പദ്ധതിക്ക് തുടക്കമായി
1484640
Thursday, December 5, 2024 7:13 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പാറശാല പഞ്ചായത്തില്‍ തുടക്കമായി.
പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് പാറശാല പഞ്ചായത്തില്‍ ഇഞ്ചിവിള ഗവ.എല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം ചെയ്തു.
ഇഞ്ചിവിള വാര്‍ഡ് മെമ്പർ മായ അധ്യക്ഷത വഹിച്ചു . പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത മുഖ്യാതിഥിയായി പങ്കെടുത്തു. പൂവാര്‍ സിഎച്ച്എസ്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.എബി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അല്‍വേഡിസ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിതകുമാരി , വൈ. സതീഷ് , സ്കൂള്‍ പ്രധാന അധ്യാപിക വെര്‍ജിന്‍, ഡോ. സോണിയ, ഡോ. സീബ ബാലകൃഷ്ണന്, ഡോ. മണി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീതിലകരാജ്, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.