മാൻഹോൾ നിർമാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം
1484639
Thursday, December 5, 2024 7:13 AM IST
കാട്ടാക്കട: കാട്ടാക്കട കിള്ളിയിൽ പൈപ്പ് പൊട്ടി വെള്ളം വീട്ടിലേക്ക് ഒഴുകിയെത്തുന്നതിൽ പരാതിയുമായി കുടുംബം.
പ്രദേശത്തെ മാൻഹോൾ നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടായതിനാലാണ് പൈപ്പ് പൊട്ടി വെള്ളം വീട്ടിലേക്ക് ഒഴുകിയെത്തുന്നതെന്ന് കുടുംബം പറയുന്നത്. ജൽ ജീവൻ പദ്ധതിക്കായി നിർമിച്ച മാൻ ഹോളിലാണ് അപാകത ചൂണ്ടി കാട്ടുന്നത്. റോഡിനു വശത്ത് നിർമിച്ച മാൻ ഹോളിൽ നിന്ന് ജലം വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.
മാൻഹോൾ നിർമാണ വേളയിൽ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുകയും വീടിനു സമീപത്തുനിന്ന് അകലമിട്ട് നിർമാണ പ്രവർത്തികൾ നടത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അധികൃതർ കാര്യം അവഗണിച്ചെന്നുംമാണ് വീട്ടുകാരുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി നിലവിൽ താത്കാലിക പരിഹാരം കണ്ടിരിക്കുകയാണ്. എന്നാല്‍ ശാശ്വത പരിഹാരം കാണണമെന്നാണ് വീട്ടുകാരുടെ ആവശ്യം.