ലഹരിക്കെതിരേ തെരുവു നാടകവുമായി സെന്റ് ജോൺസിലെ വിദ്യാർഥികൾ
1484638
Thursday, December 5, 2024 7:13 AM IST
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള ബോധവൽക്കരണ സന്ദേശവുമായി സെന്റ് ജോൺസിലെ വിദ്യാർഥികൾ തെരുവു നാടകവുമായി വിദ്യാലയങ്ങളിലേക്ക് ബോധവൽക്കരണ യാത്ര ആരംഭിച്ചു. ലോകസമാധാനത്തിനായി മൂകനാടകം, പരിസ്ഥിതി സംരക്ഷണത്തിനായി ഫ്ലാഷ് മോബ്, മാജിക്ക് എന്നിവയാണ് 30മിനിട്ട് കൊണ്ട് കുട്ടികൾ അവതരിപ്പിക്കുന്നത്.
മൂന്ന് ഘട്ടമായി കഴിയുന്നത്ര സ്കൂളുകളിലും പൊതു ഇടങ്ങളിലുമായി പരിപാടി അവതരിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിനാണ് പരപാടിയുടെ നടത്തിപ്പ് ചുമതല.
അരുവിയോട് സെന്റ് റീത്താസ് യുപി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട, ഗവ. യുപിഎസ് കുറവൻകോണം, ഗവ. യുപിഎസ്, വേങ്കോട് , ഗവ. യുപിഎസ്, കല്ലയം എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട അവതരണം. തുർന്ന് നഗരത്തിലെ വിവിധ സ്കൂളുകളിൽ അവതരിപ്പിക്കും.
മാനവീയം വീഥി , ശംഖുമുഖം കടപ്പുറം , ഗാന്ധി പാർക്ക് , കേശവദാസപുരം പിടി ചാക്കോ സ്ക്വയർ, പാളയം, നാലാഞ്ചിറ തുടങ്ങിയ പൊതു ഇടങ്ങളിലും അവതരണം നടത്തുന്നുണ്ട്. അരുവിയോട് സെന്റ് റീത്താസ് യുപി സ്കൂളിൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് , ജോസഫ് ഈപ്പൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു ജോൺ , കോർഡിനേറ്റർ ബിജു. കെ. ജോർജ്, ജോജി മോൻ കെ. തോമസ്, ബിന്നി സാഹിതി എന്നിവർ പ്രസംഗിച്ചു.