നേമം സഹകരണ ബാങ്ക് ക്രമക്കേട് : മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കണമെന്ന്
1484637
Thursday, December 5, 2024 7:13 AM IST
നേമം: നേമം സഹകരണ ബാങ്കിലെ കോടികളുടെ വെട്ടിപ്പിനും അഴിമതിക്കും കൂട്ടുനിന്ന 22 സഹകരണ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കാൻ സഹകരണ രജിസ്റ്റർ തയാറാകണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
സർവീസ് സംഘടനകളുടെ എതിർപ്പ് കാരണം മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കാതെ സസ്പെൻഷൻ തീരുമാനം നീട്ടികൊണ്ട് പോകുന്നതായും, അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അധികൃതരുടെ ഭാവമെങ്കിൽ സഹകരണ മന്ദിരങ്ങളിലേക്ക് നിക്ഷേപകരെ അണിനിരത്തി ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.