വിമുക്തഭടന്റെ വീട്ടിൽ മോഷണം
1484636
Thursday, December 5, 2024 7:13 AM IST
കല്ലറ: വിമുക്തഭടന്റെ വീട് കുത്തിപ്പൊളിച്ചു മോഷണം. മിതൃമ്മല മരുതുംമൂട് എസ്എസ് ഫ്ലാറ്റിൽ ഫസിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിൽ എത്തുമ്പോഴായിരുന്നു വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത നിലയിൽ ശ്രദ്ധയിൽപെട്ടത്. വീട്ടിൽ ഉണ്ടായിരുന്ന പല സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. സംഭവത്തിൽ പാങ്ങോട് പോലീസിൽ പരാതി നൽകി.