അതിയന്നൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
1484635
Thursday, December 5, 2024 7:13 AM IST
നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനിത അധ്യക്ഷയായിരുന്നു. സുധാമണി, ബീന, വിജയകുമാർ, ശ്രീകല, സെക്രട്ടറി ഹരിൻ ബോസ്, അസിസ്റ്റന്റ് സെക്രട്ടറി ശിവൻ, കോഡിനേറ്റർ ആദർശ്, വിഷ്ണു, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.