അപൂർവ യുദ്ധ ദൃശ്യങ്ങളുമായി കാർഗിൽ ഫോട്ടോ എക്സിബിഷന്
1484634
Thursday, December 5, 2024 7:13 AM IST
നെയ്യാറ്റിൻകര: കാര്‍ഗില്‍ യുദ്ധത്തിലെ അപൂര്‍വ ദൃശ്യങ്ങളും വീരമൃത്യു പ്രാപിച്ച സൈനികരെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെട്ട കാർഗിൽ ഫോട്ടോ എക്സിബിഷന് ഇന്ന് സമാപിക്കും.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം മേഖല ഓഫീസ് സംഘടിപ്പിച്ച സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കാര്‍ഗില്‍ രജതജൂബിലിയോടനുബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷന് നടക്കുന്നത്.
നെയ്യാറ്റിൻകര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജശേഖരൻനായർ, ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എസ്.പി.മിനി , ഗവ. ഹോമിയോ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കുമാരി എസ്. ബിന്ദു, എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസർ ആര്. അജിത് എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.
ഇന്ന് തപാൽ വകുപ്പ്, സ്ത്രീ സുരക്ഷ, ശുചിത്വമിഷൻ വിഷയങ്ങളിൽ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.