അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ മുഴുവൻപേരുടെയും ലിസ്റ്റ് പുറത്തുവിടണം: ഫെറ്റോ
1484631
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: കേരളത്തിൽ പാവപ്പെട്ടവർക്കു നൽകുന്ന ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ പേരുടെയും ലിസ്റ്റ് സർക്കാർ ഉടൻ പുറത്തുവിടണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു.
ക്ഷേമപെൻഷൻ വിഷയത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെറ്റോ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, സെക്രട്ടറി ടി. എൻ. രമേശ്, ഡി.ആർ. അനിൽ, എൻജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി അജയ് കെ. നായർ,
ഫെറ്റോ ട്രഷറർ സി. കെ. ജയപ്രസാദ്, യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ദിലീപ്, പാക്കോട് ബിജു, സന്തോഷ്കുമാർ, സന്തോഷ് അന്പറത്തലയ്ക്കൽ എന്നിവർ സംസാരിച്ചു.