രാജ്ഭവന്‍മാര്‍ച്ച്: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
1484629
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തില്നടക്കുന്ന രാജ്ഭവൻ മാർച്ചും ധര്‍ണയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ പത്തുമുതൽ മാർച്ച് തീരുന്നതുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പേരുർക്കട ഭാഗത്തു നിന്നും വെള്ളയമ്പലം വഴി കിഴക്കേക്കോട്ട തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ-കുറവൻകോണം-പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ - ദേവസ്വംബോർഡ്- നന്തൻകോട്- കോർപ്പറേഷൻ ഓഫീസ് വഴിയും, കവടിയാര്‍-ഗോള്‍ഫ് ലിങ്ക്സ് - പെെപ്പിന്‍മൂട്- ശാസ്തമംഗലം വഴിയും പോകണം. വെള്ളയമ്പലം വഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം ശാസ്തമംഗലം പെെപ്പിന്‍മൂട് ഊളമ്പാറ വഴി പോകണം.
രാജ്ഭവന് മാര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കൊണ്ടു വരുന്ന വാഹനങ്ങള്പ്രവര്ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, ബെെപ്പാസ് റോഡിന്റെ സര്‍വീസ് റോഡിലും ഗതാഗത തടസമുണ്ടാകാത്ത വിധത്തില്പാര്ക്ക് ചെയ്യണം.