കൈക്കൂലി വാങ്ങിയ പോലീസുകാരനു സസ്പെൻഷൻ
1484625
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുടെ പിതാവിന്റെ പ ക്കൽനിന്നു കൈക്കൂലി വാങ്ങിയ പോലീസുകാരനെ സർവീസിൽനിന്നു സസ്പെന്റ് ചെയ്തു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ തുന്പ പോലീസ് സ്റ്റേഷനിലായിരുന്നു ഷബീർ ജോലി ചെയ്തിരുന്നത്. ഈ സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുടെ പിതാവിനോടു 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു.
അന്നു ലഭിച്ച പരാതിയിൽ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഷബീർ ഗുണ്ടകളുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഷബീറിന്റെ ഈ വഴിവിട്ട ബന്ധം സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്കു റിപ്പോർട്ടു ചെയ്തു. ഷബീർ മൂന്നു ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.