നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും
1484622
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: നഗരത്തിലെ പ്രധാന മേഖലകളിൽ നാളെ രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അഥോറിട്ടി അധികൃതർ അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസ്റ്റ് അയണ്‍ പൈപ്പ് ലൈൻ ഡീ കമ്മീഷൻ ചെയ്യൽ,
ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിൽ 300 എംഎം ഡിഐ പൈപ്പ്, മെയിൻ റോഡിലെ 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പുമായി ബന്ധിപ്പിക്കൽ, ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ പ്രവൃത്തികൾ നടത്തുന്നതിനാലാണു ജലവിതരണം മുടങ്ങുന്നതെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ: വെള്ളയന്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിൻമൂട്, ഉൗളൻപാറ, നന്തൻകോട്, ജവഹർനഗർ, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടണ്‍ഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്,
എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തന്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്‍പാലവട്ടം, പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുന്പ.