ഏകദിന ശിൽപശാല സംഘടിപ്പിച്ചു
1484385
Wednesday, December 4, 2024 6:36 AM IST
പാറശാല: പാറശാല താലൂക്ക് എന്‍എസ്എസ് യൂണിയന് സംഘടിപ്പിച്ച ഏകദിന ശിൽപശാല യൂണിയന് ചെയര്മാന് അഡ്വ. എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
മുന്നോക്ക വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏങ്ങനെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ശില്പശാലയില് പങ്കെടുത്ത അംഗങ്ങള്‍ക്ക് അവബോധം നല്കി. സെമിനാറില്‍ താലൂക്കിലെ വിവിധ കരയോഗങ്ങളില്‍ നിന്നുള്ള നാന്നൂറോളംപേര് പങ്കെടുത്തു.
യൂണിയന് വൈസ് ചെയര്മാന് കെ. മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു. സനില്‍കുമാര്‍, സജയ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി. എം. പ്രകാശ്കുമാര് സ്വാഗതവും വനിതാ യൂണിയന് പ്രസിഡന്റ് പ്രേമടീച്ചര്‍ കൃത്ജ്ഞതയും രേഖപെടുത്തി.