മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ
1484384
Wednesday, December 4, 2024 6:36 AM IST
മെഡിക്കൽ കോളജ്: മൊബൈൽ ഫോൺ മോഷ്ടാക്കളായ രണ്ടുപേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കൈരളി ഗാർഡൻസ് വൈഷ്ണവം വീട്ടിൽ ജിഷ്ണു എസ്. നായർ (30), കൊല്ലം പള്ളിത്തോട്ടം ജോനകപ്പുറത്തിൽ എ. ഷാജി (43) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനാലാം വാർഡിന് സമീപത്ത് ഉറങ്ങുകയായിരുന്ന കാട്ടാക്കട സ്വദേശി യോവാസിന്റ മൊബൈൽ ഫോൺ ആണ് പ്രതികൾ കവർന്നത്.
സിഐ ബി.എം ഷാഫി, എസ്ഐമാരായ ബിജു, വിഷ്ണു, സാബു, സിപിഒ ബിനു എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.