വയോജന ചികിത്സാ പദ്ധതിക്ക് മികച്ച പ്രതികരണം
1484382
Wednesday, December 4, 2024 6:36 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗവ. ഹോമിയോ ആശുപത്രിയിലെ വയോജന പ്രത്യേക ചികിത്സാ പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ഹോമിയോപ്പതി വകുപ്പ് നടപ്പാക്കിയ പ്രത്യേക ചികിത്സാ പദ്ധതി അക്ഷരാര്‍ഥത്തില്‍ വയോജനങ്ങള്‍ക്ക് തണല്‍ സമ്മാനിക്കുന്നു.
വയോജനങ്ങളില്‍ കണ്ടുവരുന്ന എല്ലാവിധ രോഗങ്ങള്‍ക്കും പദ്ധതി പ്രകാരം ചികിത്സ നല്‍കുന്നുണ്ട്. വര്‍ധിക്കുന്ന വയോജനസംഖ്യ കണക്കിലെടുത്ത്, അവരുടെ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ ചികിത്സിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കണ്‍വീനര്‍ ഡോ. ഷീബാറാണി ദീപികയോട് പറഞ്ഞു.
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കാഴ്ച- കേള്‍വി കുറവുകള്‍ മുതലായ സാധാരണയായി വയോജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയടക്കം എല്ലാ വാര്‍ധക്യസഹജ രോഗങ്ങള്‍ക്കും ചികിത്സ നല്കുന്നു.
കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. സുസജ്ജമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെ സേവനമാണ് മറ്റൊരു സവിശേഷത. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാന്പുകളും സംഘടിപ്പിക്കുന്നു.