അഴൂർ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്
1484380
Wednesday, December 4, 2024 6:36 AM IST
അഴൂർ : അഴൂരിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. കോൺഗ്രസ് അഴൂർ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഎം - ബിജെപി മുന്നണിക്ക് വിജയമൊരുക്കുക എന്ന ഗൂഡലക്ഷ്യത്തോടെ സിപിഎം നേതാക്കൾ ബിജെപിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വാർഡ് വിഭജനമെന്നും, നിയമ പ്രകാരമുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചു കൊണ്ട് ഈ വിഭജനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി എതിർത്തു തോല്പിക്കുമെന്നും എസ്. കൃഷ്ണകുമാർ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ വാർഡ് വിഭജനത്തിന്റെ രേഖ പ്രതീകാത്മകമായി കത്തിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ അധ്യക്ഷത വഹിച്ചു.
മുട്ടപ്പലം സജിത്ത്, ബി. മനോഹരൻ, കെ. ഓമന, നസിയാസുധീർ, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ, ബിജു ശ്രീധർ, സി.എച്ച്. സജീവ്, മാടൻവിള നൗഷാദ്, ജി.സുരേന്ദ്രൻ, അഴൂർ വിജയൻ, എസ്.മധു, എസ്.ജി. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.