ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണം: കെജിഒയു
1484379
Wednesday, December 4, 2024 6:36 AM IST
തിരുവനന്തപുരം: 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ. നിസാമുദീൻ അധ്യക്ഷത വഹിച്ചു. എസ്.ഒ. ഷാജികുമാർ - ജില്ലാ സെക്രട്ടറി, ഐ.എൻ. ഷെറിൻ - ട്രഷറർ, എം. മുഹമ്മദ് സലിം, വി. വിപിൻ, ജി.എസ്. പ്രശാന്ത് - വൈസ് പ്രസിഡന്റുമാർ, എസ്. ഷിജു, പി. അനിൽകുമാർ,
എൻ. ആർ. മനോജ്, എസ്. അജി, ഡോ. എബിൻ ടി. മാത്യൂസ് - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.