ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
1484378
Wednesday, December 4, 2024 6:36 AM IST
വെള്ളറട: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിൽ ബൈക്കുകൾ പൂർമായും തകർന്നു.
വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന ബൈക്കും പനച്ചുമൂട്ടില്‍ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്കും ഗവ. യുപി സ്ക്കൂളിന് സമീപത്തായി അപകടത്തിൽപെടുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. കലിങ്ക്നട ആറടിക്കാരെ വീട്ടില്‍ അനൂപ് (23) വെള്ളറട സ്വദേശി അഖില്‍ (24) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി.