തകർന്ന തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കുന്നില്ലെന്ന്
1484377
Wednesday, December 4, 2024 6:36 AM IST
പേരൂര്‍ക്കട: വാഹനങ്ങള്‍ ഇടിച്ചു തകരുന്ന തെരുവ് വിള ക്കുകൾ പുന:സ്ഥാപിക്കപ്പെടാത്തതിനാല്‍ വെള്ളയമ്പലം-കവടിയാര്‍ റോഡിൽ രാത്രിയാത്രക്കാർ ബുദ്ധിമുട്ടിലാകുന്നതായി യാത്രക്കാർ.
മ്യൂസിയത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തുനിന്ന് തുടങ്ങി രാജ്ഭവന് പിന്നിടുന്ന 100 മീറ്റര്‍ ഭാഗം വരെയാണ് വൈദ്യുത തൂണുകൾ അവിടവിടെ അപ്രത്യക്ഷമായിരിക്കുന്നത്.
വണ്‍വേ റോഡായ ഇവിടെ ഇരുവശത്തും വെളിച്ചം ലഭിക്കുന്നതിനുവേണ്ടി ഡിവൈഡറുകളുടെ മധ്യഭാഗത്തായിട്ടാണ് തെരുവുവിളക്കുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പല കാലങ്ങളിലായി നിയന്ത്രണംവിട്ടും അല്ലാതെയുമൊക്കെ വാഹനാപകടങ്ങള്‍ ഉണ്ടായി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീഴുകയാണ് ചെയ്യുന്നത്.
ഇവ നടപ്പാതകളിലേക്കു നീക്കിയിട്ടുകഴിഞ്ഞാല് പിന്നെ അധികൃതർ തിരിഞ്ഞുനേക്കുന്നില്ലെന്നാണ് ആക്ഷേപം.