പ്രകൃതിവിരുദ്ധ പീഡനം: പ്രതി അറസ്റ്റിൽ
1484376
Wednesday, December 4, 2024 6:36 AM IST
പേരൂർക്കട: പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് വട്ടവിള സ്വദേശിയെ പൂജപ്പുര സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വട്ടവിള സ്വദേശി സതീഷ് (58) ആണ് അറസ്റ്റിലായത്. ഇയാൾ സർക്കാർ ജീവനക്കാരനായിരുന്നു. നവംബർ 30നാണ് കേസിന് ആസ്പദമായ സംഭവം. ഒമ്പതു വയസുള്ള ആൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പോലീസ് പിടികൂടിയ പ്രതിയെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.