കാറിന് കുറുകെ കാട്ടുപന്നി ചാടി :നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം
1484374
Wednesday, December 4, 2024 6:24 AM IST
വെള്ളറട: കാട്ടുപന്നികൾ റോഡിന് കുറുകെചാടിയതോടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വൈദ്യുത തൂണിലും മതിലിലും ഇടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്കു പോവുകയായിരുന്ന കാര്‍ കൊല്ലകൂടി കയറ്റത്തുവച്ചായിരുന്നു അപകടത്തിൽപെട്ടത്.
കാട്ടുപന്നികൾ റോഡിലേക്കു ചാടിയപ്പോൾ വാഹനം വേഗത്തിൽ വെട്ടിച്ചതായിരുന്നു അപകടത്തിനു കാരണമായത്. വൈദ്യുത തൂൺ റോഡിനപ കുറുകെ തകർന്നു വീഴുകയായിരുന്നു. വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ട് വലിയ അപകടം ഒഴിവാക്കി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാർ ട്രാന്‍സ്ഫോമറിലെ ഫീസ് ഊരി മാറ്റിയ ശേഷമാണ് റോഡിനുകുറുകെ വീണുകിടന്ന വൈദ്യുത തൂൺ മാറ്റാനായത്.