കുന്നപ്പുഴ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ കൊടിയേറി
1484368
Wednesday, December 4, 2024 6:24 AM IST
തിരുമല: കുന്നപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ആ രംഭിച്ചു. ആഘോഷപരിപാടി കൾ എട്ടുവരെ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരവും തുടർന്നു വിശുദ്ധകുർബാനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കും. നാളെ ലത്തീൻ ക്രമത്തിൽ വിശുദ്ധ കുർബാന റവ. ഫാ. സനീഷ് എസ്എം അർപ്പിക്കും.
ആറിനു തിരുവനന്തപുരം വൈദിക ജില്ല എംസിഎ ഡയറക്ടർ ഫാ. ജോൺസൺ പുതുവേലിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഏഴിനു ഫാ. ബോണി അലക്സ് ഒഐസി അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ആഘോഷമായ തിരുനാൾ റാസയും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ എട്ടിനു മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തിലുള്ള ആഘോഷമായ തിരുനാൾ കുർബാന നടക്കും. കുട്ടികൾക്ക് ആദ്യകുർബാന സ്വീകരണവും ഉണ്ടായിരിക്കും.
സ്നേഹ ഭോജനത്തോടെ തിരുനാളിന് കൊടിയിറങ്ങും.