മാതൃ-പിതൃവേദി തിരുവനന്തപുരം ഫൊറോന കാരൾ മത്സരം നടത്തി
1484044
Tuesday, December 3, 2024 6:15 AM IST
തിരുവനന്തപുരം: ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണീശോയെ ക്രിസ്മസ് ഗാനങ്ങളാൽ സന്പന്നമായ സായാഹ്നത്തിൽ മാതൃ- പിതൃ വേദി തിരുവനന്തപുരം ഫൊറോന വരവേറ്റു.
ഫൊറോനയിലെ മുഴുവൻ യൂണിറ്റുകളുടേയും സജീവമായ പങ്കാളിത്തത്തോടെ നടത്തപ്പെട്ട കാരൾ സന്ധ്യയിൽ കാലിത്തൊഴുത്തും ആട്ടിടയരും മാലാഖമാരുടെ സംഗീതവും പൂജ രാജാക്കന്മാരും പുനരാവിഷ്കരിക്കപ്പെട്ടു. കാരൾ മത്സരത്തിൽ ശ്രീകാര്യം എമ്മാവൂസ് പള്ളി, കണ്ണമ്മൂല മദർ തെരേസ പള്ളി, തിരുവല്ലം തിരുഹൃദയ ദേവാലയം എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീറോമലബാർ ക്രിസ്ത്യാനികളുടെ പൗരാണിക വിഭവങ്ങളും വിവിധ തരം കേക്കുകളും അച്ചാറുകളും മറ്റ് ഉത്പന്നങ്ങളുമുൾപ്പെടുന്ന സ്റ്റാളുകൾ ഒരുക്കിയിരുന്നു.
പിതൃവേദി ഫൊറോന പ്രസിഡന്റ് ടോമി പട്ടശേരി അധ്യക്ഷത വഹിച്ചു. ഫെയറി ലൈറ്റ്സ് 2024 വട്ടിയൂർക്കാവ് എസ്എഫ്എസ് ചർച്ച് വികാരി ഫാ. ബേബി ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ അനുഗ്രഹപ്രഭാഷണവും, ഫൊറോന ഡയറക്ടർ ഫാ. ബ്ലസ് കരിങ്ങണാമറ്റം ആമുഖസന്ദേശവും നൽകി.
മാതൃവേദി പ്രസിഡന്റ് ബിനുമോൾ ബേബി, ആനിമേറ്റർ സിസ്റ്റർ ജെയിൻ മേരി സിഎസ്എൻ, ഫൊറോന സെ ക്രട്ടറിമാരായ ജോസഫ് മുരളി ആനന്ദ്, ബ്ലസിമോൾ പി. ദേവസ്യ, വിത്സണ് വെളിയന്നൂർക്കാരൻ, റെസ്റ്റീന, സജി ആന്റണി, സെലിൻ, എലിസബത്ത് മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.