ബീമാപള്ളി ഉറൂസിന് ഇന്ന് തുടക്കം
1484042
Tuesday, December 3, 2024 6:15 AM IST
പൂന്തുറ: ബീമാപളളി ദര്‍ഗാഷെരീഫിലെ ഉറൂസ് ഇന്ന് ആരംഭിക്കും. രാവിലെ എട്ടിനു പ്രാര്‍ഥനയും തുടര്‍ന്നു പട്ടണപ്രദക്ഷിണവും നടക്കും. 10.30 ന് സമൂഹ പ്രാര്‍ഥനയ്ക്ക് ചീഫ് ഇമാം നുജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. 11.00ന് ജമാഅത്ത് പ്രസിഡന്റ് എം.പി.അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് എം.കെ.ബാദുഷ എന്നിവര്‍ പതാക ഉയര്‍ത്തും.
ദിസവും രാത്രി ഏഴിന് ഖത്ത്മുല്‍ ഖുര്‍ആന്‍, മൗലൂദ്, മുനാജാത്ത്, റാത്തീബ് , ബുര്‍ദ തുടങ്ങിയവ ഉണ്ടാവും. ഡിസംബര്‍ 12വരെ എല്ലാ ദിവസവും രാത്രി 9.30മുതല്‍ മതപ്രഭാഷണം നടക്കും. സമാപന ദിവസമായ 13 നു പുലര്‍ച്ചെ ഒന്നിനു നടക്കുന്ന പ്രാര്‍ഥനയ്ക്ക് ബീമാപള്ളി ഇമാം സബീര്‍ സഖാഫി നേതൃത്വം നല്‍കും. 1.30ന് പട്ടണപ്രദക്ഷിണം. നാലിനു കൂട്ടപ്രാര്‍ഥനയ്ക്ക് അബ്ദുറഹുമാന്‍ മുത്തുകോയ തങ്ങള്‍ അല്‍ ബുഹാരി നേതൃത്വം നല്‍കും. രാവിലെ ആറിനു നേര്‍ച്ച വിതരണം നടക്കും.
ഉറൂസ്: ഇന്ന് പ്രാദേശിക അവധി
പൂന്തുറ: ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ഇന്നു തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അനുകുമാരി ഉത്തരവിറക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.