"മണമ്പൂരിലെ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകണം'
1484040
Tuesday, December 3, 2024 6:15 AM IST
തിരുവനന്തപുരം: മണമ്പൂർ പഞ്ചായത്തിൽ ദുരിതത്തിൽ കഴിയുന്ന 98 ആശ്രയകുടുംബങ്ങൾക്ക് മാസത്തിലൊരിക്കൽ നൽകികൊണ്ടിരുന്ന അരിയും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകുന്ന കാര്യം കുടുംബശ്രീ മിഷൻ അനുഭാവപൂർവ്വം പരിഗണിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക് സാണ്ടർ തോമസ്. അതുവരെ മണമ്പൂർ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരുന്ന പാഥേയം പദ്ധതി തുടർന്നും നടപ്പാക്കി കുടുംബാംഗങ്ങളുടെ വിശപ്പ് മാറ്റണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി ആറാഴ് ചക്കുള്ളിൽ കമ്മീഷനെ അറിയിക്കണം. ജനുവരി 14 ന് കമ്മീഷൻ നടത്തുന്ന സിറ്റിംഗിൽ കുടുംബശ്രീ ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അഗതിരഹിത കേരളം പദ്ധതി വഴിയാണ് 2023 നവംബർ വരെ ഭക്ഷ്യസാധനങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
വർക്കല സ്വദേശി മാവിള വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.