നവകേരള സദസിനെതിരേ വിമര്‍ശനവുമായി സിപിഎം പാറശാല ഏരിയ സമ്മേളനം
1484039
Tuesday, December 3, 2024 6:15 AM IST
പാറശാല: നവകേരള സദസ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായില്ലെന്നു സിപിഎം പാറശാല ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു.
നവകേരള സദസിനു കുറേ വാഹനങ്ങള്‍ ഓടിയതല്ലാതെ പൊതുജനത്തിന് ഏതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണു പാറശാല ഏരിയ കമ്മിറ്റിയുടെ സിപിഎമ്മിന്റെ തന്നെ നേതാക്കളുടെ വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്കു പാറശാല പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണം മുഖ്യമന്ത്രിയുടെ ആണെന്നും സമ്മേളനത്തില്‍ പ്രാദേശിക നേതാക്കള്‍ ആരോപണം ഉന്നയിച്ചു.
എല്ലാം ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ കീഴിലാണെന്നാണു പ്രാദേശിക നേതാക്കള്‍ ആശയങ്ങള്‍ ഉന്നയിച്ചത്. പാര്‍ട്ടിയെ നയിക്കേണ്ട മുഖ്യമന്ത്രിയുടെ ശൈലികള്‍ മാറ്റണമെന്നാണു പാറശാല ഏരിയ കമ്മറ്റി ആശയങ്ങളുമായി മുന്നേറുന്നത്.