സംസ്ഥാന സ്കൂൾ കലോത്സവം: പ്രവർത്തനം സജീവമാക്കി റിസപ്ഷൻ കമ്മിറ്റി
1484038
Tuesday, December 3, 2024 6:15 AM IST
തിരുവനന്തപുരം: ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള റിസപ്ഷൻ കമ്മിറ്റി പ്രവർത്തനങ്ങൾ സജീവമാക്കി.
പ്രവർത്തന രൂപരേഖ തയാറാക്കിയാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. റിസപ്ഷൻ കമ്മിറ്റി ചെ യർമാൻ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ പ്രവർത്തന മാർഗരേഖ തയാറാക്കി. കെഎസ്ടിഎഫ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത റിസപ്ഷൻ കമ്മിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കുവാൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു.
കൺവീനർ ജെ.ആർ. സാലു, വൈസ് പ്രസിഡന്റ് കോശി അബ്രാഹം കമ്മിറ്റി ഭാരവാഹികൾ എന്നിവർ നിർദേശിച്ച ഭേദഗതികളോടെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന അവലോകന യോഗത്തിൽ രൂപരേഖ അവതരിപ്പിക്കും. കമ്മിറ്റിയുടെ വിജയത്തിനായി കൺവീനറുടെ നേതൃത്വത്തിൽ ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.